india can not isolate pakistan says pak foreign minister sha mahmood qureshi<br />പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്നും അത് സ്വപ്‌നമായി തുടരുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാകിസ്താന്‍ ബന്ധത്തില്‍ വിള്ളലേറ്റിരുന്നു. ഇരു രാജ്യങ്ങളിലെയും സമ്മര്‍ദം വര്‍ധിപ്പിച്ചാണ് പുതിയ പ്രസ്താവനയുമായി ഖുറേഷി രംഗത്തെത്തിയത്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്വം പാക് ഇന്റലിജന്‍സ് ആയ ഐഎസ്‌ഐ നിയന്ത്രിക്കുന്ന ജെയ്ഷെ മൂഹമ്മദ് ഏറ്റെടുത്തിരുന്നു.